Header Ads

  • Breaking News

    നവംബറിൽ 10 ദിവസം സ്‌കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല


    *നവംബർ* മാസത്തിൽ 10 ദിവസം
    സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്.
    നവംബറിൽ ശനിയാഴ്‌ചകളിൽ ഹൈസ്‌കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം. ഇത്തരത്തിൽ 10 അവധി ഒരു മാസത്തിൽ ലഭിക്കുന്നത് അപൂർവമാണ്. ഒക്ടോബർ മാസത്തിൽ 2 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തി ദിനമായിരുന്നു. ശനി ഞായർ ദിവസങ്ങൾക്ക് പുറമേ മൂന്ന് പൊതുഅവധി ദിവസങ്ങൾ ഉണ്ടായിട്ടും ഒക്ടോബർ മാസത്തിൽ ആകെ ലഭിച്ചത് 9 അവധിയാണ്. ഡിസംബറിൽ ക്രിസ്മസ് അവധിക്കായി 10 ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് 10ദിവസത്തെ അവധിയാണ്.

    No comments

    Post Top Ad

    Post Bottom Ad