Header Ads

  • Breaking News

    തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ ആൾ ഐ.ആർ.പി.സി വളണ്ടിയറെ കുത്തി പരിക്കേൽപിച്ചു

    തലശ്ശേരി: തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ഐആർപി.സി വളണ്ടിയറെ കുത്തി പരിക്കേല്പിച്ചു. ഗോപാൽപേട്ട സ്വദേശി കെ പി വത്സരാജിനാണ് വയറിന് കുത്തേറ്റത്. സർജിക്കൽ ബ്ളേഡ് കൊണ്ടാണ് ആക്രമണം നടത്തിയത്. തിരുവനന്തപുരം സ്വദേശി സജിൻ സാബുവെന്ന യുവാവാണ് ആക്രമിച്ചത്. പ്രതിയെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ജനറൽ ആശുപത്രി ഫാർമസിക്ക് മുന്നിൽ വച്ച് ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവിനെ ആശുപത്രിക്ക് വെളിയിൽ എത്തിക്കുന്നതിനിടെയാണ് വത്സരാജിനെ ആക്രമിച്ചത്. സജിൻ ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കാലിൻ്റെ തുടയ്ക്കും വയറിനും കുത്തേറ്റ വത്സരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad