കണ്ണൂരിൽ ഓടുന്ന വാനിന് തീപിടിച്ചു
വ്യാഴാഴ്ച രാത്രി 8.30-ഓടെ കണ്ണൂർ എസ് എൻ പാർക്കിന് അടുത്ത് സാവോയ് ഹോട്ടലിന് സമീപത്താണ് സംഭവം. പടന്നപ്പാലത്തെ എ ദേവദാസിന്റേതാണ് വാഹനം.
വാൻ സ്റ്റാർട്ട് ചെയ്ത് നീങ്ങുന്നതിന് ഇടയിലാണ് തീ പടർന്നത്. ഉടൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേന തീയണച്ചു.

No comments
Post a Comment