Header Ads

  • Breaking News

    ഏത് സമയത്തും അപകടം സംഭവിക്കാം-കോര്‍ട്ട്‌റോഡ് വഴി നടക്കുമ്പോള്‍ സൂക്ഷിക്കുക.


    തളിപ്പറമ്പ്: ഏത് സമയത്തും പൊളിഞ്ഞു വീഴാവുന്ന നിലയില്‍ അപകടാവസ്ഥയിലായി തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ മതില്‍.

    തിരക്കേറിയ കോര്‍ട്ട് റോഡില്‍ ഇടതടവില്ലാതെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടന്നു പോകുന്ന നടപ്പാതക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.

    മതില്‍ അടിയന്തിര പ്രാധാന്യത്തോടെ പൊളിച്ചു പണിയുകയോ അല്ലെങ്കില്‍ അപകട സൂചന പ്രദര്‍ശിപ്പിച്ച് മതിലിന് സമീപത്തെ നടപ്പാതയിലൂടെ ആളുകള്‍ നടന്നു പോകുന്നത് തടയുകയോ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

    കോടതി, നഗരസഭ ഓഫീസ്, ചിന്‍മയ വിദ്യാലയം, നാഷണല്‍ കോളേജ്, സാന്‍ജോസ് സ്ക്കൂള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന ഈ റോഡിലെ നടപ്പാതയില്‍ അപകടം ഉണ്ടായാല്‍ അത് വലിയ ദുരന്തമായി മാറും.

    മതിലിന്റെ കരിങ്കല്ലുകള്‍ വെച്ച ഭാഗം അടര്‍ന്നു വീണു കൊണ്ടിരിക്കയാണ്.

    കനത്ത മഴകൂടി ആയതോടെ ഏത് നിമിഷവും എന്തും സംഭവിച്ചേക്കാം.

    No comments

    Post Top Ad

    Post Bottom Ad