Header Ads

  • Breaking News

    കിണറില്‍ മരിച്ചനിലയില്‍ കണ്ട കള്ള്ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും; അസ്വാഭാവിക മരണത്തിന് കേസെടുത്തു

    ഏഴോം: കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ കൊട്ടില ചേണിച്ചേരി വളപ്പില്‍ എ.വി.മോഹനന്റെ (58) മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.


    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ കൊട്ടില യുവരഞ്ജിനി ക്ലബ്ബില്‍ മൃതദേഹം പോതുദര്‍ശനത്തിന് വെക്കും.

    തുടര്‍ന്ന് രണ്ട് മണിക്ക് സംസ്‌ക്കരിക്കും.

    ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്ന നരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്.

    സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.

    പരേതരായഎബ്രോന്‍ നാരായണന്‍-നാരായണി ദമ്പതികളുടെ മകനാണ്.


    ഭാര്യ: ടി.വി.സതി.

    മക്കള്‍ സ്നേഹ(ഏമ്പേറ്റ്), സാന്ദ്ര.

    മരുമകന്‍: രതീഷ്.

    സഹോദരങ്ങള്‍: പ്രഭാകരന്‍ വെളിച്ചപ്പാടന്‍, ശൈലജ, പരേതനായ രാജീവന്‍.

    സഹോദരി ഭര്‍ത്താവ്: ദാമോദരന്‍.

    പഴയങ്ങാടിപോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad