Header Ads

  • Breaking News

    നഗരസഭ മുറിച്ചുമാറ്റിയ ലക്ഷങ്ങല്‍ വിലമതിക്കുന്ന തേക്കുമരങ്ങള്‍ ദ്രവിച്ച് തീരുന്നതായി നാട്ടുകാർ

    തളിപ്പറമ്പ്: നഗരസഭ മുറിച്ചുമാറ്റിയ ലക്ഷങ്ങല്‍ വിലമതിക്കുന്ന തേക്കുമരങ്ങള്‍ ദ്രവിച്ച് തീരുന്നതായി നാട്ടുകാർ.

    തളിപ്പറമ്പ് കോടതി സമുച്ചയത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള കൂറ്റന്‍ തേക്കുമരം ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലാണ് തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മുറിച്ചുനീക്കിയത്.


    മുറിച്ചുനീക്കിയ മരത്തിന്റെ കഷണങ്ങള്‍ അഭിഭാഷകര്‍ക്ക് വാഹനപാര്‍ക്കിങ്ങിനായി അനുവദിച്ച സ്ഥലത്ത് കൂട്ടിയിട്ടിട്ട്
    മാസം അഞ്ച് ആവുന്നു.

    ഈ തേക്കുമരത്തടികള്‍ പൊതുലേലം ചെയ്തു നല്‍കിയാല്‍ ചുരുങ്ങിയത് നഗരസഭക്ക് ഒരു മൂന്നുലക്ഷം രൂപയെങ്കിലും ലഭിക്കുമെന്ന് പ്രദേശവാസികൾ.


    No comments

    Post Top Ad

    Post Bottom Ad