Header Ads

  • Breaking News

    പൂതക്കുളം സ്കൂളിൽ കലോത്സവത്തിനിടെ പന്തൽ തകർന്നുവീണു; വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്ക്




    കൊല്ലം ∙ പൂതക്കുളം ഗവ. എച്ച്എസ്എസിൽ കലോത്സവം നടക്കുന്നതിനിടെ പന്തൽ തകർന്നുവീണു വിദ്യാർത്ഥികൾക്കും  അധ്യാപകർക്കും പരുക്ക്. കനത്ത മഴയിലും കാറ്റിലുമാണ് പന്തൽ തകർന്നുവീണത്. വിദ്യാർഥികളും അധ്യാപകരും ഓടി രക്ഷപ്പെടുകയായിരുന്നു. അധ്യാപികമാരായ രശ്മി (40), നബില (32) വിദ്യാർഥികളായ അഭിരാം (14) മിലൻ സുധീർ (13) എന്നിവർക്കാമ് പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

    അധ്യാപകരുടെ തലയ്ക്ക് തുന്നലുണ്ട്. നിസാര പരുക്കേറ്റ വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. പിടിഎ പ്രസിഡന്റ് സംസാരിക്കുന്നതിനിടെയാണ് പന്തൽ തകർന്നുവീണത്. പന്തലിന്റെ ഒരു ഭാഗം ചരിയുകയായിരുന്നു. ഇന്ന് കലോത്സവത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad