കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പ്രവൃത്തി തുടങ്ങി
യാർഡിലും സ്റ്റേഷനിലും ഉയരവിളക്ക് സ്ഥാപിക്കുന്ന പണി തുടങ്ങി. കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലായി പത്തോളം വിളക്കുകളാണ് വരുന്നത്.
വിവിധ സിവിൽ പ്രവൃത്തികളും തുടങ്ങി. സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതി വഴി നടപ്പാക്കുന്നത്. 31.28 കോടി രൂപയുടെതാണ് പദ്ധതി.
ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്കും പുറത്തേക്കുമാണ് പ്ലാറ്റ്ഫോം വരിക. നിലവിൽ രണ്ട് മേൽനടപ്പാത ആണ് സ്റ്റേഷനിൽ ഉള്ളത്.
വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്തുള്ള സ്റ്റേഷനാണ് കണ്ണൂർ. യാത്രക്കാരിൽ അഞ്ചാമത്. 121 വണ്ടികൾ കണ്ണൂരിലൂടെ കടന്ന് പോകുന്നു. യാത്രക്കാരിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

No comments
Post a Comment