നവംബറില്‍ മെസ്സിയും ടീമും കേരളത്തിലെത്തില്ല
ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ധാരണ ആയെന്നാണ് വിശദീകരണം.
അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീനയുടെ ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്.
നേരത്തേ ലുവാണ്ടയില്‍ അംഗോളയ്ക്ക് എതിരായ അര്‍ജന്റീനയുടെ മത്സര കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് വന്നപ്പോൾ സ്‌പോണ്‍സര്‍മാര്‍ നിഷേധിച്ചിരുന്നു.

No comments
Post a Comment