Header Ads

  • Breaking News

    രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്; കോടതി വളപ്പിൽ പോറ്റിക്ക് നേരെ ചെരുപ്പേറ്

     


    ശബരിമലയിൽ നിന്ന് രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായി എസ് ഐ ടി റിമാൻഡ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും കൂട്ട് പ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റാന്നി കോടതിയിൽ എസ് ഐ ടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ കോടതി വളപ്പിൽ ചെരുപ്പേറുണ്ടായി.

    കുടുക്കിയതാണൊ എന്ന ചോദ്യത്തിന് അത് അന്വേഷണ സംഘം കണ്ടെത്തുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം എൻ എസ് 403, 406, 409, 466, 477 വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ചുമത്തിയത്. പെറ്റീഷന്‍ മെമോ 24ന് നൽകും.

    അഭിഭാഷകനോട് 10 മിനുട്ട് സംസാരിക്കാൻ പോറ്റിക്ക് കോടതി അനുമതി നൽകിയിരുന്നു. ജൂനിയര്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് അഭിഭാഷകനുമായി പ്രതി സംസാരിച്ചത്. പോറ്റിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് കോടതി വിട്ടത്. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡി

    No comments

    Post Top Ad

    Post Bottom Ad