കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
_കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തില്‍ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി..മസ്കറ്റില്‍ എത്തിയ യാത്രക്കാരൻ രാഹുല്‍ രാജിന്റെ ബാഗില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്.ലഗേജ് ബാഗില്‍ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്._
_ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴിയാണ് യാത്രക്കാരന്‍ എത്തിയത്. വിമാനത്താവളം വഴി വ്യാപകമായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്._
No comments
Post a Comment