കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശിനി മരിച്ചു.
18 പേർക്ക് പരിക്കേറ്റു.പേരാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ വിനോദ സഞ്ചാരികൾ കയറിയ ബസാണി രാത്രി ഒന്നരയോടെ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.49 യാത്രക്കാർ ബസിലുണ്ടായിരുന്നു.തിരുവനന്തപുരത്തു നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം.പേരാവൂർ സ്വദേശിനി സിന്ധുവാണ് മരിച്ചത്.പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ ആസ്പത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ബസ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു.ആ ഭാഗത്തിരുന്നവർക്കാണ് പരിക്കേറ്റത്.അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.
No comments
Post a Comment