നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷാണ് ഭർത്താവ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർതൃ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവിൽ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. അമ്മ ഉടനെ നന്ദനയുടെ ഭർത്താവ് രഞ്ജേഷിനെ വിളിച്ചു. രഞ്ജേഷ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടുകാരെ വിളിച്ചപ്പോൾ നന്ദനയുടെ മുറി പൂട്ടിയ നിലയിലായിരുന്നു. ഉടൻ വാതിൽ പൊളിച്ച് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
No comments
Post a Comment