മെസ്സി വരില്ല; സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍
മലപ്പുറം: ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഈ ഒക്ടോബറില്‍ കേരളത്തില്‍ എത്താനാവില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അര്‍ജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്‌പോണ്‍സറുടെ നിലപാടെന്നും മന്ത്രി അറിയിച്ചു.
കരാര്‍ പ്രകാരമുള്ള സമയക്രമം പാലിക്കാന്‍ കഴിയാത്തതിനാലാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്പോണ്‍സര്‍ നല്‍കിയ ആദ്യഗഡു കരാര്‍തുക എഎഫ്എ (അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍) മടക്കി നല്‍കില്ലെന്നാണ് സൂചന. കരാര്‍ ലംഘനം നടന്നുവെന്നാണ് അര്‍ജന്റീന അസോസിയേഷന്റെ നിലപാട്. ഒക്ടോബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
No comments
Post a Comment