Header Ads

  • Breaking News

    ശ്വാസകോശ അര്‍ബുദത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണം





    കണ്ണൂർ :- പുകയില ഉപയോഗിക്കുന്നവര്‍, മുന്‍കാലത്ത് പുകവലി ശീലമാക്കിയിരുന്നവര്‍, പുക ആസ്ബറ്റോസിസ് ഡീസല്‍ പുക, തുടങ്ങിയവയോട് സമ്പര്‍ക്കമുള്ളവര്‍, കുടുംബത്തില്‍ ശ്വാസകോശ ക്യാന്‍സര്‍ ചരിത്രമുള്ളവര്‍, നിര്‍മ്മാണം, ഖനനം, ട്രാഫിക് നിയന്ത്രണം, ജൈവ ഇന്ധനം ഉപയോഗിച്ച് പാചകം, എന്നീ ജോലി ചെയ്യുന്നവര്‍, സി.ഒ പി.ഡി, ക്ഷയ രോഗം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. 

    രണ്ടു-മൂന്ന് ആഴ്ചയിലധികം തുടരുന്ന ചുമയും ചുമയോടൊപ്പം രക്തം വരലും, ആഴത്തില്‍ ശ്വാസം എടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും ചിരിച്ചാലോ ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടല്‍, പെട്ടെന്ന് ഉണ്ടാകുന്ന ശബ്ദ മാറ്റം എന്നില ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നീ ശാസകോശ രോഗങ്ങള്‍, കാരണം അറിയാത്ത ഭാരക്കുറവ്, അല്ലെങ്കില്‍ ആഹാരത്തിലുള്ള താല്പര്യക്കുറവ്, സ്ഥിരമായ തളര്‍ച്ച, മുഖത്തോ കഴുത്തിലോ വീക്കം, വിരലുകളുടെ തുമ്പുകള്‍ കനത്തതാകുന്നത് എന്നിവയും ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ അര്‍ബുദം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാം.

    No comments

    Post Top Ad

    Post Bottom Ad