മണല്‍കടത്ത്:ടിപ്പര്‍ ലോറി പിടിയില്‍
പയ്യന്നൂര്‍: അനധികൃത മണല്‍കടത്തിനിടയില്‍ ടിപ്പർ ലോറിയും ഡ്രൈവറും പിടിയില്‍. രാമന്തളി ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഡ്രൈവര്‍ എട്ടിക്കുളം സ്‌കൂളിന് സമീപത്തെ എം.പി. സുഹൈലിനെ (26) യാണ് പയ്യന്നൂര്‍ എസ്.ഐ.പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്.
കൊറ്റി മേല്‍പ്പാലത്തിന് മുകളില്‍വെച്ചാണ് പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ കടത്തുന്നതിനിടയില്‍ ലോറി പിടികൂടിയത്. മണൽ കടത്താൻ ഉപയോഗിച്ച കെ എൽ. 9 . ബി.1617 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
No comments
Post a Comment