Header Ads

  • Breaking News

    അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായം വേണ്ട ; ശാസ്ത്രമേളാ മാതൃകകൾ വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കണം, നിർമാണ വീഡിയോയും ഹാജരാക്കണം





    തിരുവനന്തപുരം :- അധ്യാപകരെക്കൊണ്ടോ രക്ഷിതാക്കളെക്കൊണ്ടോ ശാസ്ത്രമേളാ മാതൃകകൾ തയ്യാറാക്കി വിജയിക്കാമെന്ന് വിദ്യാർഥികൾ ഇനി കരുതേണ്ടാ. ആരുടെയും സഹായമില്ലാതെ ശാസ്ത്രമേളാ മാതൃകകൾ ഇനി സ്വയം ചെയ്യണം. ഇതിൻ്റെ അഞ്ചുമിനിറ്റുള്ള നിർമാണ വീഡിയോയും ഹാജരാക്കണം. ശാസ്ത്രമേളയുടെ പരിഷ്ക്കരിച്ച മാന്വലിലാണ് പുതുമയുള്ള തത്സമയ മത്സരങ്ങൾക്കൂടി ഉൾപ്പെടുത്തി വി ദ്യാഭ്യാസവകുപ്പ് മാറ്റങ്ങൾ വരുത്തി യത്. പുറത്തുനിന്നുള്ളവരോ അധ്യാ - പകരോ തയ്യാറാക്കി നൽകുന്ന ശാ സ്ത്രപ്രദർശന വസ്തുക്കൾ മേളയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം.

    തത്സമയ വർക്കിങ്, സ്റ്റിൽ മാതൃ കാനിർമാണവും ഇനി മത്സരയിന മാണ്. ഒരു സ്കൂളിൽനിന്ന് മൂന്നുവി ദ്യാർഥികൾക്ക് പങ്കെടുക്കാം. വിഷയം മുൻകൂറായി നൽകും. തത്സമയ ശാ സ്ത്രമാഗസിൻ മത്സരവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂളിൽ നിന്ന് അഞ്ചുകുട്ടികൾക്ക് മത്സരി ക്കാം. മേളയുടെ രണ്ടാംദിവസം വൈ കീട്ട് മാഗസിൻ സമർപ്പിക്കണം. ഹൈ സ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ഗവേഷണാത്മക പ്രോജക്ട് മത്സര ങ്ങളിൽ വിദ്യാർഥികൾക്ക് ഒറ്റയ്ക്കും മത്സരിക്കാം.ഗവേഷണാത്മക പ്രോജക്ട് ചെ യ്യുന്ന വിദ്യാർഥികളും പഠനത്തിന്റെ വിവിധഘട്ടങ്ങളിലെ വീഡിയോ, ചി ത്രങ്ങൾ എന്നിവ മൂല്യനിർണയസ മയത്ത് പ്രദർശിപ്പിക്കണം. എൽപി, യുപി തലത്തിൽ പരിസരനിരീക്ഷണ വും പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad