മയ്യില്‍ ചെക്യാട്ടുകാവിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
മയ്യില്‍: ചെക്യാട്ടുകാവിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്ന് കണ്ടക്കൈക്കടവ് ഭാഗത്തേക്ക് പോകുന്ന മലബാര്‍ ബസ്സും മയ്യില്‍ നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
മയ്യില്‍ വേളം മഹാഗണപതി ക്ഷേത്രം പാരമ്പര്യ ഊരാളന്‍ മാക്കന്തേരി ഇല്ലത്ത് ദാമോധരന്‍ നമ്പൂതിരി, വേളം ക്ഷേത്രം ജീവനക്കാരന്‍ മാക്കന്തേരി ഇല്ലത്ത് പ്രദീപന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഭാഗികമായി തകര്‍ന്നു.
No comments
Post a Comment