ഓണാഘോഷത്തിനെതിരായ വര്‍ഗീയ പരാമര്‍ശം; അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്
സ്‌കൂളിലെ ഓണാഘോഷത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അധ്യാപകയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി സ്‌കൂള്‍ മാനേജ്മെന്റ്. പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയാണ്
ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചത്. സംഭവം പുറത്തു വന്നതോടെ അധ്യാപികയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണാഘോഷം ഇരുപത്തിയെട്ടാം തീയതി തന്നെ നടത്തുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
No comments
Post a Comment