മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 'ഒറ്റത്തവണ പ്ലാസ്റ്റിക്' നിരോധനത്തിന് സ്റ്റേ
ന്യൂഡൽഹി: കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റ ത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരള ഹൈ കോടതി ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈകോടതി ചീഫ് ജസ്റ്റിസ് അനുമതി ന ൽകാതെ പ്രത്യേക ബെഞ്ചിന് സ്വമേധയാ കേസെടുക്കാ നും നിരോധന ഉത്തരവ് പുറപ്പെടുവിക്കാനും അധികാര മുണ്ടോ എന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗ വായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്.മൂന്നാർ, തേക്കടി, വാഗമൺ, അതിരപ്പള്ളി, ചാലക്കുടി -അതിരപ്പള്ളി സെക്‌ടർ, നെല്ലിയാമ്പതി, പൂക്കോട് തടാ കം- വൈത്തിരി, സുൽത്താൻ ബത്തേരി, തരിയോട്, അ മ്പലവയൽ എന്നീ 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒ റ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധം ഏർ പ്പെടുത്തി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.
ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ജൂൺ 17ന് പുറ പ്പെടുവിച്ച ഉത്തരവിനാണ് സുപ്രീംകോടതി സ്റ്റേ.
രണ്ട് ലിറ്ററിന് താഴെയുള്ള വെള്ളത്തിൻ്റെ പ്ലാസ്റ്റിക്, ബോ ട്ടിലുകൾ, 500 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് സോ ഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നർ, കപ്പ്, പ്ലേറ്റുകൾ, ബാഗുകൾ, ലാമിനേറ്റഡ് ബേക്കറി ബോ ക്സ് തുടങ്ങിയവ നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്ന പോളിമേഴ്സ്‌സ് സമർപ്പിച്ച ഹരജിയിലാണ് സ്റ്റേ.നിരോധന ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് കേസു മായി ബന്ധപ്പെട്ട എല്ലാവരെയും കേട്ടില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേ ന്ദ്ര നാഥ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊ ങ്കർ എന്നിവർ നിരോധനത്തെ അനുകൂലിച്ചു.
No comments
Post a Comment