സംസ്ഥാനത്തെ ആദ്യ ജില്ലാ ജലബഡ്ജറ്റ് കണ്ണൂരില്‍
*കണ്ണൂർ:* സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജലബഡ്ജറ്റ് കണ്ണൂർ ജില്ലയില്‍ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ അന്തിമഘട്ടത്തില്‍.
ജില്ലയിലെ ജലവിഭവങ്ങളുടെ ലഭ്യത, ഉപയോഗം, ഭാവി ആസൂത്രണം എന്നിവയുടെ സമഗ്രമായ വിശകലനം ജലബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും.
ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജലബഡ്ജറ്റ് തയ്യാറായി കഴിഞ്ഞതിനെ തുടർന്നാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സമഗ്രമായ ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ജലവിഭവ മാനേജ്‌മെന്റില്‍ കേരളത്തിന്റെ മുൻപന്തിയിലെത്താനുള്ള നൂതന സമീപനമാണിത്.
ജില്ലാ പ്ലാനിംഗ് ,ഭൂജല ഓഫീസ്,ചെറുകിട ജലസേചനം,കൃഷി ,തദ്ദേശസ്വയംഭരണം,വാട്ടർ അതോറിറ്റി,സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ജില്ലാ ജല ബഡ്ജറ്റ് തയ്യാറാക്കുന്നത്. ഭൂമിശാസ്ത്രപരമായി വർഗീകരിച്ചായിരിക്കും ജല വിനിയോഗം അടയാളപ്പെടുത്തുന്നത്.മലനാട് ,ഇടനാട്,തീരം എന്നിങ്ങനെ പ്രദേശങ്ങളാക്കി ഇതിനായി തരംതിരിക്കും.
ജലം കൂടുതല്‍ ഉപയോഗിക്കുന്ന പ്രദേശങ്ങള്‍ കുറഞ്ഞ തോതില്‍ ഉപയോഗിക്കുന്ന പ്രദേശങ്ങള്‍ എന്നിങ്ങനെയും പ്രദേശങ്ങളെ വർഗീകരിക്കും.
പൊതു കുളങ്ങള്‍,തോടുകള്‍,മറ്റു ജലസംഭരണികള്‍ എന്നിവ ബഡ്ജറ്റില്‍ അടയാളപ്പെടുത്തും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം,പുഴവെള്ളത്തിന്റെ ഗുണനിലവാരം എന്നിവയും ഇതില്‍ വിലയിരുത്തപ്പെടും.
വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ജലസംരക്ഷണം
ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങള്‍
വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍
വരള്‍ച്ച ബാധിത പ്രദേശങ്ങള്‍
ഗുണനിലവാര പരിശോധന
ഭാവിയിലേക്കുള്ള സാദ്ധ്യതകള്‍
കണ്ണൂർ ജില്ലയിലെ ജലവിഭവ മാനേജ്‌മെന്റിന് ശാസ്ത്രീയമായ അടിത്തറ
മറ്റു ജില്ലകള്‍ക്ക് മാതൃക
സംസ്ഥാനത്തെ ജലസംരക്ഷണ പ്രവർത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം ലഭിക്കും.
No comments
Post a Comment