Header Ads

  • Breaking News

    ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

    കണ്ണൂർ▾ അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. 

    കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. വ്യാഴാഴ്ച വൈകിട്ട് ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

    വളപ്പട്ടണം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇവരുടെ മക്കൾ വിദേശ രാജ്യത്താണ് ജോലി ചെയ്യുന്നത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

    No comments

    Post Top Ad

    Post Bottom Ad