Header Ads

  • Breaking News

    ക്യാൻസർ രോഗികൾക്കും രോഗവിമുക്തർക്കുമായി ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക്

    കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ഓഗസ്റ്റ് 9 നു  ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണൂർ ഏർളി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിൽ  നടത്തും. ക്ലിനിക്കിന് ആർ.സി.സിയിലെമെഡിക്കൽ സൂപ്രണ്ട് ഡോ. എ.എൽ ലിജീഷ്, പ്രൊഫ. ഡോ. അശ്വിൻ കുമാർ എന്നിവർ നേതൃത്വം നൽകും. തിരുവനന്തപുരം ആർ.സി.സിയിൽ  ചികിത്സ പൂർത്തിയാക്കി പുനഃ പരിശോധന നിർദ്ദേശിച്ചവർക്കും ചികിത്സ തുടർന്ന് നടത്തുന്നതിനിടയിൽ പരിശോധന ആവശ്യമുള്ളവർക്കും വേണ്ടിയാണ് ഫോളോ അപ്പ് ക്ലിനിക്ക്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരെ ഉദ്ദേശിച്ചാണ്  പരിശോധനാ ക്ലിനിക്. പരിശോധന ആവശ്യമുള്ളവർ അവരവരുടെ സി.ആർ നമ്പർ സഹിതം ഏർളി ക്യാൻസർ ഡിറ്റക്ഷൻ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കി ബസാർ കണ്ണൂർ-2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്നീ ഫോൺ നമ്പറുകളിലോ വിളിച്ച് ഓഗസ്റ്റ് 7 ന്  വൈകുന്നേരം 4 മണിക്ക് മുൻപ് പേരുരജിസ്റ്റർ ചെയ്യുകയും 9 ന് രാവിലെ മേൽപ്പറഞ്ഞ സ്ഥാപനത്തിൽ വന്ന് ടോക്കൺ വാങ്ങേണ്ടതുമാണ്.

    No comments

    Post Top Ad

    Post Bottom Ad