Header Ads

  • Breaking News

    ബലാത്സംഗ കേസ്: വേടൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും


    ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാനാണ് അഭിഭാഷകന്റെ ശ്രമം. നടപടിക്രമങ്ങൾ പൂർത്തിയായാൽ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.

    ജാമ്യാപേക്ഷയിൽ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി തന്നെ പലയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും വേടൻ പിന്മാറിയെന്നുമാണ് യുവ ഡോക്ടർ മൊഴി നൽകിയത്.

    പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടന്നേക്കും. ഇത് മുൻകൂട്ടി കണ്ടാണ് വേടൻ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്.


    No comments

    Post Top Ad

    Post Bottom Ad