Header Ads

  • Breaking News

    തദ്ദേശസ്ഥാപനങ്ങളിൽ 18,000 ശുചീകരണ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ അനുമതി






    തിരുവനന്തപുരം :- തദ്ദേശ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലുമായി പതിനെണ്ണായിരത്തിൽപരം ശുചീകരണ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ അനുമതി. പഞ്ചായത്തുകളിൽ 15, ഗ്രേഡ് രണ്ടും മൂന്നും വിഭാഗത്തിൽ വരുന്ന നഗര സഭകളിൽ 25, ഗ്രേഡ് ഒന്ന് നഗരസഭകളിൽ 50, കോർപറേഷനുകളിൽ 200 എന്നിങ്ങനെ വീതം നിയമിക്കാമെന്നാണ് ഉത്തരവ്. 941 പഞ്ചായത്തുകളിൽ 14,115 പേരെ ഇതനുസരിച്ച് നിയമിക്കാം. ഡിസംബർ വരെ ഇവരുടെ സേവനം ഉപയോഗിക്കാമെന്ന് ഉത്തരവിലുള്ളതിനാൽ തദ്ദേശ പൊതു തിരഞ്ഞെടുപ്പ് കഴിയുംവരെ ഇവർക്കു തുടരാനാകും. പൊതു ബിന്നുകൾ സ്‌ഥാപിച്ച് അവയിൽ നിന്നു മാലിന്യം ശേഖരിക്കാനാണ് അധിക ജോലിക്കാരുടെ നിയമനം. 

    തിരുവനന്തപുരം കോർപറേഷനിൽ സിപിഎം മുൻ കൗൺസിലറെ ഉൾപ്പെടെ താൽക്കാലിക ശുചീകരണ ജോലിക്കു നിയമിക്കാൻ തയാറാക്കിയ പട്ടിക വിവാദമായിരിക്കെയാണ് സംസ്‌ഥാനമാകെ വ്യാപിപ്പിക്കാൻ  അനുമതി നൽകുന്ന ഉത്തരവ്. തദ്ദേശസ്‌ഥാപനങ്ങളുടെ തനതു ഫണ്ട്, മാലിന്യസംസ്കരണ ഫണ്ട്, വിവിധ സ്‌ഥാപനങ്ങൾ വഴി ലഭിക്കുന്ന സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട് എന്നിവയിൽ നിന്നാണ് ഇവർക്കു വേതനം നൽകാൻ പണം കണ്ടെത്തേണ്ടത്. നിലവിൽ തന്നെ പല തദ്ദേശ സ്ഥാപനങ്ങളും ജനങ്ങൾക്കു കെട്ടിടനിർമാണ പെർമിറ്റ് ഫീ ഇനത്തിൽ ലക്ഷക്കണക്കിനു രൂപ തിരിച്ചു കൊടുക്കാനുണ്ട്. "മാലിന്യമുക്തം നവകേരളം' പ്രചാരണത്തിന്റെ ഭാഗമായി 2024 നവംബറിൽ നിയമിച്ച ശുചീകരണ ജീവനക്കാരുടെ അനുമതി രണ്ടാം തവണയും നീട്ടി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2025 മാർ ച്ച് വരെ തുടരാനായിരുന്നു ആദ്യം അനുമതി. പിന്നീട് ജൂൺ വരെയും ഇപ്പോൾ ഡിസംബർയും നീട്ടി.

    No comments

    Post Top Ad

    Post Bottom Ad