Header Ads

  • Breaking News

    ശക്തമായ കാറ്റില്‍ മരം വീണു വീടിനും കാർഷിക വിളകൾക്കും കനത്തനാശം;വൈദ്യുതി തൂണുകൾ തകര്‍ന്നു



    പയ്യന്നൂര്‍: രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍പൊട്ടിവീണ് വീടുകൾക്ക് നാശനഷ്ടം പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി. വൈദ്യുതിബന്ധം തകര്‍ന്നു. പലയിടത്തും വീടുകള്‍ ഇരുട്ടിലായി.

    ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ കാറ്റാണ് പയ്യന്നൂരും പരിസരങ്ങളിലും നാശം വിതച്ചത്. കൊഴുമ്മൽ മാലാപ്പ്, രാമന്തളികുന്നരു, പാലക്കോട്, എട്ടിക്കുളം, പരിയാരം ശ്രീസ്ഥ റോഡ്, എന്നിവിടങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. രാമന്തളിയില്‍ ഹൈടെൻഷൻ ലൈനുകള്‍ തകര്‍ന്നതിനാല്‍ അഞ്ച് ട്രാന്‍ഫോര്‍മറുകളിൽ വൈദുതി ബന്ധം നിലച്ചു. നിരവധി പോസ്റ്റുകളും ലൈനുകളും തകര്‍ന്ന നിലയിലാണ് പയ്യന്നൂരില്‍ ഏഴോളം പോസ്റ്റുകള്‍ തകര്‍ന്നു. പതിനഞ്ചോളം സ്ഥലങ്ങളില്‍ ലൈന്‍ പൊട്ടുകയും മരം വീണ് നിരവധി ഗാര്‍ഹിക കണക്ഷനുകള്‍ തകരാറിലുമായി. ചിലയിടങ്ങളില്‍ ഗതാഗത തടസവുമുണ്ടായിട്ടുണ്ട്. കൊഴുമ്മൽ
    കണിയാൻകുന്ന് മാലാപ്പ് പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായ നാശ നഷ്ടമുണ്ടായി. മാലാപ്പ് നായനാർ സ്മാരക മന്ദിരത്തിന് സമീപം റോഡിൽ വൈദ്യുതി തൂൺ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെടുകയും കെ.രാജേഷിൻ്റെ പറമ്പിനടുത്തെ റോഡിൽ ലൈൻ പൊട്ടിവീഴുകയും ചെയ്തു. കോയിപ്പുരയിൽ വേണുരാജൻ്റ പറമ്പിലെ 20 ഓളം കവുങ്ങ് കാറ്റിൽ പൊട്ടി വീണ് നാശനഷ്ടമുണ്ടായി. കോയി രാധയുടെയും റാണിയുടെയും പറമ്പിലും മരങ്ങൾ വീണ് നാശനഷ്ടമുണ്ടാവുകയും മരം വീണ് ഇവരുടെ താമസമില്ലാത്ത വീട് തകരുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad