കണ്ണൂര്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം, ജയില്‍ച്ചാട്ടം സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലില്‍ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താന്‍ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. താന്‍ ജയില്‍ ചാടുന്ന വിവരം നാല് സഹതടവുകാര്‍ക്ക് അറിയാമായിരുന്നു. നാല് പേരുടെ പേരും അന്വേഷണ ഉദ്യോഗസ്ഥരോട് ഗോവിന്ദച്ചാമി പറഞ്ഞു.
ജയില്‍ ചാടിയ ശേഷംആദ്യം ഗുരുവായൂരിലേക്കും പിന്നീട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനുമായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്
ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയില്‍ ചാടുമ്പോള്‍ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇതാണ് ജയില്‍ ചാടിയ വിവരം അറിയാന്‍ വൈകാന്‍ കാരണം എന്നാണ് ഉദ്ദോഗസ്ഥരുടെ മൊഴി.
വെള്ളിയാഴ്ച രാത്രി പുലര്‍ച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. മതില്‍ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു. 4.20 നാണ് ജയില്‍ ചാടിയതെന്നും ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ടല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെ കനത്ത സുരക്ഷയിലാണ് ഗോവിന്ദ ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ഇന്നലെ ജയില്‍ ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന യോഗത്തിലാണ് ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്.
No comments
Post a Comment