Header Ads

  • Breaking News

    വീട്ടിൽ കയറി അക്രമം യുവാവിനെതിരെ കേസ്



    പയ്യന്നൂര്‍: പാതിരാത്രിയിൽ കാറിലെത്തിയ യുവാവ്
    വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും കമ്പിവടി കൊണ്ട് വീടിന് കേടുപാടുകള്‍ വരുത്തി വീട്ടമ്മയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ മാവിച്ചേരിയിലെ കല്ലം ബള്ളി ശ്യാമള(61) യുടെ പരാതിയിലാണ് ജിജീഷ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

    ഈമാസം എട്ടിന് രാത്രി 11.35 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരിയേയും മകനേയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കമ്പിവടികൊണ്ട് വീടിന്റെ ജനലിനും ഗ്രില്‍സിനും ഭിത്തിക്കും കേടുവരുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവ സമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ആശുപത്രിയില്‍നിന്നും ചികിത്സ കഴിഞ്ഞെത്തിയ പരാതിക്കാരി മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു അക്രമമെന്നുമാണ് പരാതിയിൽ പറയുന്നത്.
    ദിവസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പിൽ വെച്ച് കോറോം പരവന്തട്ടയിലെ വെല്‍ഡിംങ്ങ് തൊഴിലാളി ടി.ജിതിനെ മര്‍ദ്ദിക്കുകയും കാറിന്റെ പിന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ പയ്യന്നൂർ പോലീസ് ശ്യാമളയുടെ മകന്‍ സാജനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത സംഭവമുണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad