Header Ads

  • Breaking News

    മലയാളി യുവതിയെ കാനഡയിൽ താമസസ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

    മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റയാണ്(25) മരിച്ചത്.

    ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്.

    പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ

    No comments

    Post Top Ad

    Post Bottom Ad