Header Ads

  • Breaking News

    സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടി.




    കണ്ണൂർ:-കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്.

    2011 ഫെബ്രുവരി 1ന് എറണാകുളത്ത് നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിത കമ്പാർട്ട്മെൻ്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.തമിഴ്നാട് സ്വദേശിയായ പ്രതി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തിയത്.

    ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു.ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ജീവപര്യന്തമായി കുറച്ചിരുന്നു.

    ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446 899 506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad