കല്യാണം കൂടാൻ മാട്ടൂൽ പഞ്ചായത്ത് വാഹനം; ഔദ്യോഗിക വാഹനം വ്യാപക ദുരുപയോഗം
മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വാഹനം ഞായറാഴ്ച അവധി ദിവസമായ ഇന്നലേ ധർമ്മശാലയിലുള്ള Luxotica convention centre- ൽ കല്യാണം കൂടാൻ വൈസ് പ്രസിഡണ്ടും മറ്റും പോയതായി കാണുന്നു.
ചട്ടപ്രകാരം പഞ്ചായത്ത് വാഹനത്തിന്റെ ചുമതല സെക്രട്ടറിക്ക് ആണെങ്കിലും ഭരണം നയിക്കുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നതാണ് കീഴ് വഴക്കം .
പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കേണ്ട ലോഗ് ബുക്ക് ഇന്നലേ എന്തെഴുതും വൈസ് പ്രസിഡണ്ട് കല്യാണത്തിന് പോയി എന്നാണോ? അതല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് പോയപ്പോൾ കല്യാണത്തിന് പോയി എന്നെഴുതുമായിരിക്കും...
പഞ്ചായത്തുകളിലെ വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് ഫോട്ടോയിൽ നിന്നും മനസ്സിലാക്കുന്നു. ഈക്കാര്യത്തിൽ നടപടി സ്വീകരിക്കണം.
മാട്ടൂൽ പഞ്ചായത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പൊതുവിൽ സംസാരങ്ങളുണ്ട്. ജനപ്രതിനിധികൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുന്നതായുള്ള ജനങ്ങളുടെ പരാതി. അതിനാൽ ഔദ്യോഗിക വാഹന ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ മാട്ടൂൽ പഞ്ചായത്ത് പാലിക്കുന്നുവെന്ന് ഭരണ വകുപ്പ് ഉറപ്പു വരുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
No comments
Post a Comment