Header Ads

  • Breaking News

    “നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ”: മന്ത്രി വി ശിവൻകുട്ടി

    midhun-thevalakkara-v-sivankutty

    തേവലക്കര സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ
    സ്കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായി. ഇതിനെ നിസ്സാര സംഭവമായി കാണാൻ കഴിയില്ലെന്നും ഗൗരവമായാണ് സർക്കാർ ഇതിനെ കാണുന്നത്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകും. സമ്പൂർണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

    കുട്ടികൾക്ക് അപകടമുണ്ടാക്കുന്ന ഇലക്ട്രിസിറ്റി പ്രശ്നങ്ങൾ നീക്കണമെന്ന് മാർഗനിർദേശങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സർക്കുലർ സ്കൂൾ അധികൃതർ വായിച്ചോ? വായിച്ചെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വീട്ടിൽ ഉണ്ടായതുപോലെയുള്ള ഒരു നഷ്ടമാണ് സംഭവിച്ചത്. മുടന്തൻ ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ ആകില്ല. താങ്ങാൻ കഴിയാത്ത ദുഃഖമാണ് ഉണ്ടായിട്ടുള്ളത്. ഇനി ഒരു മകനും വിദ്യാലയങ്ങളിൽ നമുക്ക് നഷ്ടമാകാൻ പാടില്ല. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

    2025- 26 അധ്യയന വര്‍ഷം ആരംഭിക്കുന്നത്തിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങളാണ് സ്‌കൂള്‍ പാലിച്ചിരുന്നില്ല. മെയ് 13-ന് ഇറക്കിയ സര്‍ക്കുലറില്‍ സ്‌കൂളിലെ വഴി, കോമ്പൗണ്ട്, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക്കല്‍ ലൈന്‍, സ്‌റ്റേ വയര്‍, സുരക്ഷാവേലി ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ അപകടകരമാംവിധം കാണുകയാണെങ്കില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, ഇത് സ്‌കൂള്‍ പാലിച്ചില്ല.

    No comments

    Post Top Ad

    Post Bottom Ad