Header Ads

  • Breaking News

    ആലുവയിൽ അരും കൊല; ലോഡ്ജില്‍ വെച്ച് യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി

    ആലുവ: ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി.കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്.നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
    ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കൊലപാതകം നടക്കുന്നത്. ആലുവ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലാണ് യുവതിയും യുവാവും എത്തിയത്. കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയതിന് ശേഷം പ്രതി ബിനു തന്‍റെ സുഹൃത്തുക്കളെ വിഡിയോ കോള്‍ വഴി മൃതദേഹം കാണിച്ചുകൊടുത്തു. സുഹൃത്തുക്കളാണ് പൊലീസിനെ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
    ബിനുവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad