കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല’; മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആര്‍. ബിന്ദു. ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കോടതിക്കും തള്ളാന്‍ കഴിയാത്ത തരത്തില്‍ ഫോര്‍മുല നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കീം റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിങ് കോളജ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ മാസം 16ന് രാവിലെ 11 വരെ അപേക്ഷ നല്‍കാം. ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.
ഫാര്‍മസി കോളജുകളിലേക്കുള്ള അപേക്ഷാ തിയതി പിന്നീട് അറിയിക്കും. സമയമെടുത്ത് സര്‍ക്കാര്‍ തീരുമാനിച്ച മാര്‍ക്ക് ഏകീകരണം ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളും തള്ളിയതോടെയാണ്, പഴയ രീതിയിലേക്ക് കടക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്.
No comments
Post a Comment