Header Ads

  • Breaking News

    നവംബറോടെ റവന്യൂ ഡിജിറ്റൽ കാർഡ് എല്ലാവരുടെയും കൈകളിലേക്കെത്തും - മന്ത്രി കെ.രാജൻ





    കണ്ണൂർ :- നവംബർ മാസത്തോടെ റവന്യൂ ഡിജിറ്റൽ കാർഡ് എല്ലാവരുടെയും കൈകളിലേക്ക് എത്തുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തലശ്ശേരി സബ് കലക്ടർ ഓഫീസിൽ പുതുതായി നിർമ്മിച്ച വീഡിയോ കോൺഫറൻസ് ഹാൾ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

    സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടക്കുമ്പോൾ ആധുനിക സംവിധാനങ്ങൾ ഉണ്ടാവണമെന്നത് കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമല്ല വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റവും വേഗതയിലും ഏറ്റവും കൂടുതൽ ജനങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad