Header Ads

  • Breaking News

    സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് 9–ാം ക്ലാസുകാരന്റെ സാഹസിക ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്



     *കോഴിക്കോട്* ∙ ബാലുശ്ശേരിയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സ്കൂൾ വിദ്യാർഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോക്കല്ലൂരിലാണ് ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥികൾ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്.ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസ് വിദ്യാർഥിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. രക്ഷിതാവിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്.


    No comments

    Post Top Ad

    Post Bottom Ad