500 രൂപക്ക് വേണ്ടി തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽവെച്ച് 32കാരനെ കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ്: 500 രൂപക്ക് വേണ്ടി തമിഴ്നാട്ടിൽ 32കാരനെ കഴുത്തറുത്ത് കൊന്നു. തിരുവണ്ണാമലൈ അരുണാചലേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. തെലങ്കാനയിൽ നിന്നുള്ള ചിപ്പാലപല്ലി വിദ്യാസാഗർ എന്നയാൾക്കാണ് ജീവൻ നഷ്ടമായത്.
ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതിനിടെ രണ്ട് പേരെത്തി ഇയാളിൽ നിന്നും 500 രൂപ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിരോധിച്ചതോടെ അക്രമികളിലൊരാൾ വിദ്യാസാഗറിന്റെ കഴുത്തറുക്കുകയായിരുന്നു. വിദ്യാസാഗർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേരും വിദഗ്ധമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
മൂന്ന് മണിക്കൂറോളം മകൻ രക്തംവാർന്ന് സംഭവസ്ഥലത്ത് കിടന്നുവെന്ന് പിതാവ് രാജേന്ദർ പറഞ്ഞു. വൈകീട്ട് നാല് മണിയോടെയാണ് പൊലീസെത്തിയത്. അന്വേഷണത്തിനൊടുവിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
ഗംഗേശ്വരൻ, തമിളരസൻ എന്നിവരാണ് പിടിയിലായത്. കേസിനെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
No comments
Post a Comment