Header Ads

  • Breaking News

    ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; സിറ്റി പൊലീസ് കമ്മീഷണര്‍


    കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്.ഏത് രീതിയിലാണ് ഇത് ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    ‘ജയില്‍ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തളാപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കും. ജയില്‍ ചാടിയെന്ന് മനസിലായ ഉടനെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലകോണില്‍ നിന്നും നാട്ടുകാരടക്കം വിവരം നല്‍കിയിരുന്നു.ഇതെല്ലാം പൊലീസ് പരിശോധിച്ചിരുന്നു.ഗോവിന്ദച്ചാമിയെക്കുറിച്ച് കൃത്യമായ വിവരം തന്നെ മൂന്ന് നാല് പേരുണ്ട്.അവരെയും പൊലീസ് അഭിനന്ദിക്കുന്നു.കൂടാതെ ഈ സംഭവത്തില്‍ സാമൂഹ്യജാഗ്രത പുലര്‍ത്തിയ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് നന്ദി പറയുന്നു..’സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

    അതേസമയം,ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.പ്രിസണ്‍ ഓഫീസര്‍ അടക്കം നാല് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഉത്തരമേഖല ജയില്‍ ഡിഐജിയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad