Header Ads

  • Breaking News

    പത്താം ക്ലാസിൽ ഇനി രണ്ടു പരീക്ഷകൾ: സി.ബി.എസ്.ഇ മാറ്റം ഈവർഷം മുതൽ



    പത്താം ക്ലാസ് പൊതു പരീക്ഷയിൽ സമഗ്ര മാറ്റവുമായി സി.ബി.എസ്.ഇ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ 2 പൊതുപരീക്ഷകൾ ഉണ്ടാകും. ഇനി മുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് മാറ്റം. ആദ്യത്തെ ബോർഡ്‌ പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഈ പരീക്ഷയുടെ ഫലം ഏപ്രിൽ 30നു മുൻപു പ്രസിദ്ധീകരിക്കും. രണ്ടാം പരീക്ഷ.മേയ് മാസത്തിൽ നടത്തും. ഈ പരീക്ഷയുടെ ഫലം ജൂൺ 30നു മുൻപായി പ്രസിദ്ധീകരിക്കും. ആദ്യ പരീക്ഷയുടെ ഫലം വന്നശേഷമാകും രണ്ടാം പരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ ആരംഭിക്കുക. ഫെബ്രുവരിയിൽ നടക്കുന്ന ആദ്യ പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. ആദ്യ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തവർക്ക്‌ രണ്ടാം പരീക്ഷ താൽപര്യമുണ്ടെങ്കിൽ മാത്രം എഴുതാം. ഇതുകൊണ്ടുതന്നെ 10-ാം ക്ലാസിൽ ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടാവില്ല.

    No comments

    Post Top Ad

    Post Bottom Ad