Header Ads

  • Breaking News

    വാൽപ്പാറയിൽ നാല് വയസുകാരിയെ പുലിപിടിച്ച പ്രദേശത്ത് കൂടും നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു





    വാൽപ്പാറ :- തമിഴ്നാട് വാൽപ്പാറയിൽ നാല് വയസുകാരിയെ പുലിപിടിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പച്ചമല എസ്റ്റേറ്റിലെ ലായത്തോട് ചേർന്ന പ്രദേശത്താണ് കൂട് സ്ഥാപിച്ചത്. നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. വന മേഖലയോടും തേയിലത്തോട്ടത്തോടും ചേർന്ന പ്രദേശത്താണ് കൂട് വച്ചത്. എന്നാൽ കൂട്ടിൽ ഇരവച്ചിട്ടില്ല. കേരള അതിര്‍ത്തി മേഖലയായ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad