Header Ads

  • Breaking News

    മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി





    പഴയങ്ങാടി :- മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംവർഷ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർഥികൾ സംഘം ചേർന്ന് അടിച്ചുപരിക്കേൽപ്പിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശൗചാലയത്തിൽ കയറിയ വിദ്യാർഥിയെ ഷൂ ധരിച്ചതിൽ ചോദ്യം ചെയ്താണ് 

    മുതിർന്ന വിദ്യാർഥികൾ കൂട്ടമായി ആക്രമിച്ചത്. മർദനത്തിനിരയായ വിദ്യാർഥി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകി. പ്രിൻസിപ്പൽ പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി.

    No comments

    Post Top Ad

    Post Bottom Ad