ചികിത്സ നൽകാതെ മാതാപിതാക്കൾ; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു
മലപ്പുറത്ത് മഞ്ഞിപ്പിത്തം ബാധിച്ച ഒരു വയസ്സുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യൂപങ്ചറിസ്റ്റായ ഹിറ ഹറീറ-നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.
മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. കോട്ടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ അക്യുപങ്ചർ ചികിത്സയെ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സാ രീതി ഒഴിവാക്കണമെന്നതായിരുന്നു ഇവരുടെ പ്രചാരണം.
No comments
Post a Comment