Header Ads

  • Breaking News

    ചെറുകുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു





    ചെറുകുന്ന് :- ചെറുകുന്ന് പുന്നച്ചേരിയിൽ ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പഴയങ്ങാടി ശ്രീസ്ഥ സ്വദേശി സി.സജിത്ത് ബാബു (58) ആണ് മരിച്ചത്. രാവിലെ 6 മണിയോടെയാണ് അപകടം. പിലാത്ത പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ പുന്നച്ചേരി ഗുരുവായൂരപ്പൻ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറൊ ജീപ്പ് എതിർ ദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

    പരിയാരം ഗവണ്മെൻ്റ് മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ ഓവർസിയറാണ് സജിത്ത് ബാബു. പാനൂർ സ്വദേശിയായ സജിത്ത് മേലതിയടം ശ്രീസ്ഥയിലാണ് ഏറെക്കാലമായി താമസം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നിരുന്നു. ബൈക്ക് യാത്രികന്റേത് എന്ന് കരുതുന്ന റെയിൻ കോട്ട് അപകടം നടന്ന സ്ഥലത്ത് ഇലട്രിക്ക് ലൈനിൽ തൂങ്ങി കിടക്കുന്നതും കാണാം. പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് 10 മീറ്റർ അകലെ 4 ദിവസം മുൻപ് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ചെറുകുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു.

    No comments

    Post Top Ad

    Post Bottom Ad