Header Ads

  • Breaking News

    കൊട്ടിയൂർ ഉത്സവം ; അക്കരെ ദേവസ്ഥാനത്ത് ശ്രീകോവിൽ. നിർമ്മാണം പൂർത്തിയായി





    കൊട്ടിയൂർ :- അക്കരെ ദേവസ്ഥാനത്ത് മണിത്തറയിൽ താത്കാലിക ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായി. മുളയും ഞ്ഞെട്ടിപ്പനയോലയും കൊണ്ടാണ് ശ്രീകോവിൽ നിർമിച്ചത്. വൈശാഖോത്സവത്തിലെ തിരുവോണം ആരാധന ഞായറാഴ്ച നടക്കും. വൈശാഖോത്സവകാലത്തെ നാല് ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണം ആരാധന.

    ഓരോ ദിവസവും തീർഥാടകരുടെ തിരക്ക് കൂടിവരുന്ന കാഴ്ചയാണ്. ആയിരക്കണക്കിന് ഭക്തരാണ് കനത്ത മഴയിലും വെള്ളിയാഴ്ച അക്കരെ സന്നിധിയിൽ ദർശനം നടത്തി മടങ്ങിയത്. പുലർച്ചെ മുതൽ തന്നെ സ്വകാര്യ വാഹനങ്ങളിലും മറ്റുമായി ഭക്തരുടെ പ്രവാഹമായിരുന്നു. ദർശനത്തിന് പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലും നീണ്ട നിര രൂപപ്പെട്ടതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് ദർശനം നടത്താനായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുളള ഭക്തരും നിരവധിയെത്തിയിരുന്നു

    No comments

    Post Top Ad

    Post Bottom Ad