Header Ads

  • Breaking News

    ഇനി തീരദേശത്ത് വറുതിയുടെ കാലം; സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

    സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷവും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളും മത്സ്യത്തൊഴിലാളികളെ വലച്ചതിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും വരുന്നത്

    മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിംഗ് നടപ്പിലാക്കുന്നത്. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം സംസ്ഥാനത്തെ 2.75 ലക്ഷം പേരുടെ ജീവിതം ദുരിതത്തിലാകും.

    നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങളെ തൊഴിലാളികൾ ആശ്രയിക്കുമെങ്കിലും തുച്ഛമായ വരുമാനമേ ലഭിക്കു. സർക്കാർ അനുവദിക്കുന്ന സൗജന്യ റേഷൻ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നാണ് പരാതി.


    No comments

    Post Top Ad

    Post Bottom Ad