Header Ads

  • Breaking News

    ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

     ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തിലുണ്ട്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

    സമൂഹമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലര്‍ക്കും എതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ലൈംഗിക അധിക്ഷേപത്തിന് പുറമേ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

    മാസങ്ങള്‍ക്ക് മുന്‍പ് ബോബിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. പിന്നീട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ഈ കേസ് കോടതി പിന്‍വലിച്ചു.


    No comments

    Post Top Ad

    Post Bottom Ad