Header Ads

  • Breaking News

    മട്ടന്നൂരിൽ കാറുമായി കൂട്ടിയിടിച്ച പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു





    മട്ടന്നൂർ :- നെല്ലൂന്നിയിൽ കാറുമായി കൂട്ടിയിടിച്ച പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. നെല്ലൂന്നിവളവിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന കർണാടക രജിസ്ട്രേഷനിലുള്ള പിക്കപ്പ് ജീപ്പ് മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

    നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ക്രെയിൻ ഉപയോഗിച്ച് പിക്കപ്പ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. പിക്കപ്പ് ഡ്രൈവറായ കുശാൽനഗർ സ്വദേശി അപ്പുവിനും കാറിലുണ്ടായിരുന്ന മൂന്നുപേർക്കുമാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി.

    No comments

    Post Top Ad

    Post Bottom Ad