Header Ads

  • Breaking News

    കായലോട് യുവതിയുടെ ആത്മഹത്യ ; ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി




    കണ്ണൂർ :- കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സദാചാര ​ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഇയാളുടെ മൊഴി നിർണായമാകും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കായലോട് നടന്നത് എന്ന കാര്യത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നേക്കും.

    റസീനയും ആൺസുഹൃത്തും സംസാരിച്ചു നിൽക്കുന്നതിനിടെ ഇവിടേക്ക് എത്തിയ സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസ് അനുമാനം.


    No comments

    Post Top Ad

    Post Bottom Ad