Header Ads

  • Breaking News

    കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പതിവായി പെട്രോൾ നഷ്ടമാകുന്നതായി പരാതി




    കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പതിവായി പെട്രോൾ ചോർത്തുന്നതായി പരാതി. ആറാം പീടികയിൽ ദാറുൽ ഹസനാത്ത് മെഡിക്കൽ സെന്ററിന് സമീപത്തെ ആയിഷ ക്വാർട്ടേഴ്സിൽ താമസിക്കുന്ന താഹ എന്നയാളുടെ ബൈക്കിൽ നിന്നാണ് സ്ഥിരമായി എന്ന നഷ്ടമാകുന്നതായി ശ്രദ്ധയിൽ പെട്ടത്. 

    ദാറുൽ ഹസനാത്ത് മെഡിക്കൽ സെന്ററിന് സമീപമുള്ള നിടുവാട്ട് വനിത ബേങ്കിന് സമീപമാണ് സ്ഥിരമായി ബൈക്ക് നിർത്തിയിടാറുള്ളത്. ദിവസങ്ങൾക്ക്‌ മുന്നേ താഹയുടെ ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി ബൈക്ക് വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് എണ്ണ മോഷണം ശ്രദ്ധയിൽപെട്ടതെന്ന് ബൈക്ക് ഉടമ താഹ പറയുന്നു. സംഭവത്തെ തുടർന്ന് താഹ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad