Header Ads

  • Breaking News

    ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; അഞ്ചു മരണം; മൂന്ന് പേരെ കാണാതായി



    ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരിച്ച 5 ല്‍ 4 പേരെ തിരിച്ചറിഞ്ഞു. ജമ്മു കശ്മീര്‍ നിവാസി ചെയിന്‍ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് വര്‍മ്മ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

    കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

    No comments

    Post Top Ad

    Post Bottom Ad